24 September 2011

i am black; pls accept me as i am

When I was born, I was black.
When I grew up, I was black.
When I get hot, I am black.
When I get cold, I am black.
When I am sick, I am black.
When I die, I am black.

When you were born, You were pink.
When you grew up, You were white.
When you get hot, You go red.
When you get cold, You go blue.
When you are sick, You go purple.
When you die, You go green.

And yet you callme colored?

by an Anonymous pupil of King Edward VI School, Birmingham, UK.

മുകളിലത്തെ വരികള്‍ എന്നെ ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചു:

നിറ ഭേധങ്ങല്ക്കതീതമായി,
താങ്ങള്‍ പാമരനോ പണക്കാരനോ,
വിവേകിയോ, അവിവേകിയോ,
നമ്പൂതിരിയോ, സൂരിനംബൂതിരിപ്പാടോ,
പ്രമാണിയോ, അതല്ലാതവനോ
എന്ന് നോക്കാതെ
ഞാന്‍ പറഞ്ഞീടുന്നു
സുപ്രഭാതം ശുഭദിനം
സ്വീകരിച്ചാലും
എന്റെ ആശംസകളെയും, എന്നെയും
എന്റെ വര്‍ണ്ണം നോക്കാതെ
എന്റെ പാണ്ടിത്യം അളക്കാതെ
ഞാന്‍ പണക്കാര്നല്ല എന്ന തിരിച്ചറിവോടെ
എന്നെ ഞാനായി.........സ്വീകരിച്ചാലും.......
അനുഗ്രഹിച്ചാലും

15 August 2011

ദൈവമേ; ചോര ആയിരിക്കണമേ!

പാഞ്ചി പയിന്റും അരയില്‍ തിരുകി സൈക്കിളില്‍.............മുന്നിലുള്ള ഗട്ടര്‍ എങ്ങനെ കാണാന്‍......... പാഞ്ചി നിലത്തു വീണു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവും അണിഞ്ജയ്യയ്യോ ശിവ ശിവ. കയ്യില്‍ നനവ്‌ പറ്റി എന്ന് തിരിച്ചറിഞ്ഞ പാഞ്ചി: "ദൈവമേ ചോര ആയിരിക്കണമേ"!!

14 July 2011

അപ്പന്‍ എന്തിയേ?

ഒരു ദിവസം പാഞ്ചി അടിച്ചു ഫിറ്റായി പള്ളിയുടെ മുന്‍പില്‍ കൂടെ കടന്നു പോകുകയായിരുന്നു. പള്ളിയുടെ മുന്നില്‍ അന്തോനീസ് പുന്ന്യവാലണ്ടേ രൂപം ഇരിക്കുന്നത് കണ്ടു കക്ഷി ഒന്ന് നിന്നു. "ദേ പണിയൊക്കെ കുറവാണ്, എനിക്ക് കുടിക്കാന്‍ കാശില്ല, തോമാസ് ആണെങ്ങില്‍ കടം തരില്ല" പുള്ളിക്കാരന്‍ തുടര്ന്നു " എന്ന് വേണ്ട , നാളേക്ക് കുറച്ചു കാശ് വേണം. തന്നില്ലെങ്ങില്‍ ഈ രൂപ കൂടും, പുണ്യവാളനും എവിടെ ഉണ്ടാവില്ല." . വികാരി അച്ചന്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. അച്ചന്‍ മനസ്സില്‍ പറഞ്ഞു " പാഞ്ചി പറഞ്ഞാല്‍ പറഞ്ഞതാണ്, അവന്‍ നാളെ രുപക്കൂടും punyalaneeyum അടിച്ചു തകര്‍ക്കുമോ". എന്തോ തീരുമാനത്തില്‍ അച്ചന്‍ എത്തി ചേര്‍ന്ന്. പിറ്റേ ദിവസം വലിയ പുണ്യവാളന്റെ രൂപത്തിന് പകരം വളരെ ചെറിയ ഒരു രൂപം കണ്ട പാഞ്ചി അത്ബുധപ്പെട്ടു ചോദിച്ചു, "മോനെ, അപ്പന്‍ എന്തിയേ; കാശിന്റെ കാര്യം വല്ലതും പറഞ്ഞോ?"

11 June 2011

കണ്ണനിസം.

കണ്ണനെ പരിചയപ്പെടുത്താം. തൃപ്രയാര്‍ പോളിയില്‍ Diploma-ക്ക് ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ആലപ്പ സോല്‍പ്പം രാഷ്ട്രിയം ഒക്കെ ഉണ്ടായിരുന്നു, അധ്യേഹത്തിന്. സിഗരറ്റ് വലി, അല്‍പ്പം കള്ളുകുടി, ഉണ്ടെന്നതൊഴിച്ചാല്‍ ആളു മര്യാധക്കാരന്‍, പാവം. ദേശം കൊതപരമ്പ്, കൊടുങ്ങല്ലുരിനടുത്തു.
പഠിക്കുമ്പോള്‍   College-ലെ  ‘ലൈന്‍ അടി’ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്‌ ആയിരുന്നു.............അധ്യേഹം സ്നേഹിച്ചു വിവാഹം കഴിച്ചു എന്നുള്ളത് പില്‍ക്കാല യാഥാര്‍ത്ഥ്യം.
പഠിക്കുമ്പോള്‍ കണ്ണനിസത്തിന്റെ ഉപന്ജ്യതാവ് എന്ന നിലയിലാണ് അധ്യേഹം പ്രസിദ്ധനായത്.
എന്താണ് ഈ കണ്ണനിസം
ഉദാഹരണത്തിന് ഇതു പിടി: അധ്യെഹതോട് ഒരിക്കല്‍ ഒരു കുട്ടി ചോദിച്ചു, “കണ്ണാ, ഇന്നു breakfast-നു എന്തായിരുന്നു”. ഉത്തരം പെട്ടെന്ന് കിട്ടി.
“പാളയം കോടന്‍ പുട്ടും പഴവും”.
എപ്പോ മനസ്സലയില്ലേ, സംഗതി എന്താണെന്നു.
Spoonerism എന്നൊക്കെ പറഞ്ഞു കണ്ണനിസത്തെ ചെറുതാക്കി കാണാനാണ് ഭാവമെങ്ങില്‍ സമ്മതിച്ചു തരില്ല. ഓക്കേ, Spoonerism-ത്തിന്റെ പുതിയ വേര്‍ഷന്‍ എന്ന് പറഞ്ഞാല്‍ സമ്മതിച്ചേക്കാം; taking kannan in to confidence.
ഒരിക്കല്‍ ഞങ്ങള്‍ ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങുന്നു. വയ്പ്പിന്‍ - ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന മണികണ്ടന്‍ ബസ്സിലാണ് യാത്ര. ആദ്യത്തെ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസുകളില്‍ ഒന്നാണ് മണികണ്ടന്‍. ബസ്സില്‍ നല്ല തിരക്കുണ്ട്‌. ഞങ്ങള്‍ എല്ലാ ദിവസത്തെയും പോലെ ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു ആളുകളെ വെറുപ്പിച്ചു തുടങ്ങി. ഡ്രൈവര്‍ ആണെങ്ങില്‍ തകര്‍ത്തു ഓടിക്കുകയാണ്, കുറച്ചു കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് ബ്രേക്ക്‌ ചവിട്ടാന്‍ ആരംഭിച്ചു. ഏതോ തടി കേറ്റിയ ലോറികള്‍ തടസ്സമായി മുന്നില്‍. എതിരേ വരുന്ന വണ്ടികള്‍ക്ക് സൈഡ് കൊടുക്കുന്നു, ലോറികളെ  over take ചെയ്യാന്‍ ശ്രമിക്കുന്നു, ഒന്നും പറയേണ്ട, ആകപ്പാടെ ഒരു അരക്ഷിതാവസ്ഥ. ഒന്ന് രണ്ടു പ്രാവശ്യം ഡ്രൈവര്‍ അല്‍പ്പം കാര്യമായി തന്നെ ബ്രേക്ക്‌ ചവിട്ടി. അടുത്ത തവണ ശ്യക്തമായി ചവിട്ടിയതും കണ്ണന്റെ വക ഒരു dialogue. “ഒന്ന് പതുക്കെ ചവിട്ടടോ, മനുഷ്യന്‍ വളഞ്ഞു വളഞ്ഞു അമ്പു പോലെ ആകുമല്ലോ”. ഒരു നിമിഷത്തേക്ക് മൌനം. പിന്നെ കൂട്ടച്ചിരി. എന്നത്തെയും പോലെ കണ്ണനാണ് അന്നും ചിരിച്ചു തുടങിയത്.
ഞങ്ങളുടെ ഒരു അധ്യാപകനെ പരിചയപ്പെടാം. ഞങ്ങള്‍ കളിപ്പെരയാണ് വിളിചിരുന്നതെങ്ങിലും സിദ്ധാര്‍ത്ഥന്‍ സാര്‍ സത്യത്തില്‍ ഒരു ‘പുലി’ തന്നെ ആയിരിന്നു. ഭയങ്കര ഗൌരവക്കാരന്‍ പക്ഷെ എല്ല്ല കുട്ടികളുടെയും ആരാധനപാത്രം. സാറിന്റെ നടപ്പ് അല്‍പ്പം മലര്ന്നിട്ടാണ്. ഒരിക്കല്‍ സാര്‍ നടന്നു പോകുന്നത് നോക്കി നില്‍ക്കെ കണ്ണന്‍ ഒരു ‘അമ്പു’ തൊടുത്തു. “നോക്കിക്കോ, സിദ്ധാര്‍ത്ഥന്‍ സാര്‍ മലന്നു മലന്നു നടന്നു ഒരു ദിവസം കമന്നടിച്ചു വീഴും”. ആനന്ദ ലാബ്ധിക്കിനിയെന്ദു വേണം.
പോളി ഫെസ്റ്റ്‌. ANGEL VOICE-ന്റെ ഗാനമേളയാണ് മുഖ്യ പരിപാടി. ഒന്നാം സമ്മാനം കിട്ടിയ കുട്ടികളുടെ പരിപാടികള്‍ ഒരു വട്ടം കൂടി  അവതരിപ്പിക്കുന്നു. അത് ഏതാണ്ട് കഴിഞ്ഞിരിക്കുന്നു; ഇനി ഗാനമേളയാണ്. എല്ലാവരും അക്ഷമരായി കാത്തു ഇരിക്കുമ്പോള്‍ ഉണ്ട് അന്നൌന്സിമെന്റ്റ് വരുന്നു. റോയിയുടെ ‘കവിതമാല’ കൂടി കഴിഞ്ഞിട്ടേ ഗാനമേള ആരംഭിക്കു. റോയി ഞാനളുടെ ആസ്ഥാന കവി പദം അലങ്ങരിക്കുന്നയഓള്‍. അധ്യേഹത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ കോര്തിനക്കിക്കൊണ്ടുള്ള പരിപാടിയാണ്.
കണ്ണന്‍ പിറുപിറുത്തു തുടങി. ചെമ്മാപ്പിള്ളി ഷാപ്പില്‍ നിന്നടിച്ച കള്ളിന്റെ വീര്യം കൂട്ടിനായുണ്ട്. റോയി പരിപാടി തുടങ്ങി, പത്തു മിനിറ്റ് കഴിഞ്ഞു, ഇരുപതു മിനിറ്റ് കഴിഞ്ഞു, തീരുന്ന ലക്ഷണമില്ല. കണ്ണന് പിന്നെ പിടിച്ചിട്ടു കിട്ടിയില്ല, സീറ്റില്‍ നിന്നും എഴുന്നേറ്റു നിന്ന് ഒരു അലക്കന്ഗഡ് അലക്കി. “ഡേയ്, കുറച്ചു ‘re-wind’ ചെയ്തു കളയഡേയ്’’ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെല്ലാവരും ഞെട്ടി. കാരണം ‘പുലി’ യുണ്ട് ഔദിറ്റൊരിയത്തില്‍. കണ്ണന്‍ പറഞ്ഞു കഴിഞ്ഞതും, മുഖം പൊത്തി ഒരിരിപ്പായിരുന്നു. ഞാനളുടെ ട്യൂബ് കത്തി വന്നപ്പോലെക്കും അല്‍പ്പം സമയമെടുത്ത്‌.
Diploama-ക്ക് ആദ്യ വര്ഷം, കെമിസ്ട്രി ക്ലാസ്സ്‌. ടീച്ചറുടെ പേര്, ഷീല. ടീച്ചര്‍ ആദ്യമായി ക്ലാസ്സില്‍ വന്ന ദിവസം. എല്ലാവരക്കുമെന്നപോലെ കണ്ണനും തോന്നിയത് സ്വാഭാവികം. ഷീല ടീച്ചറിനു ഞങ്ങളുടെ ക്ലാസ്സ്‌ മേറ്റ്‌ ആയ സ്മിതയുടെ ചെറിയൊരു ‘cut’. ടീച്ചര്‍ ഓരോരുത്തരെയും പരിചയപ്പെട്ടു കൊണ്ടിരിക്കുന്നതിനിടയില്‍ പുറകില്‍ നിന്നൊരു വിളി. “ ടീച്ചറെ...........”. “ടീച്ചറെ, ആ ഇരിക്കുന്ന സ്മിത ടീച്ചറുടെ പെങ്ങള്‍ ആണോ.”
ഞങ്ങള്‍ 90 – 93 ബാച്ച് കണ്ണന്റെ ഒരു അര്‍ദ്ധകായ പ്രതിമ ക്യാമ്പസ്സില്‍ ഉയര്‍ത്താനുള്ള പരിപാടിയിലാണ്. സ്വര്‍ണ്ണം കൊണ്ടുള്ളതു തന്നെ ആയിക്കോട്ടെ എന്നാണ് കഴിഞ്ഞ അലുംനി get together ല്‍ എല്ലാവരും കൂടി എടുത്ത തീരുമാനം. അധ്യെഹതിനായി ഞങ്ങളുടെ വക ഒരു തൃബ്യുട്റ്റ്‌. എന്താ; വേണ്ടതല്ലേ.

23 May 2011

Dimple, Simple, Simble and Humble

1974ലില്‍ ആണത്രേ പെണ്കുട്ടിയുടെ ജനനം. ഇപ്പോള്‍ വലുതായി എന്ന് പറയുന്ന, ജീരക മിട്ടായി കഴിക്കുന്ന, ടിന്റു മോള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ കുട്ടി തന്നെയാണ് ഇതു പറഞ്ഞത്.
കുട്ടി ജനിക്കുമ്പോള്‍ കുടുംബം പഞ്ചാബില്‍. കുട്ടിക്ക് പേരിടണം, “എന്ത് പേരിടണം” അച്ഛനും, അമ്മയും ആലോചിച്ചു. ഇന്നത്തേത് പോലെ ‘നെറ്റില്‍’ തപ്പാന്‍ പറ്റില്ലല്ലോ. കേരളത്തിലെ ‘സീറ്റ്‌ ചര്ച്ചെ’ പോലെ അതങ്ങു നീണ്ടു പോയി. കുറെ ദിവസങ്ങള്ക്ക്ട ശേഷം ‘പേര്’ പ്രൊജക്റ്റ്‌ എങ്ങും എതാതയപ്പോള്‍ അമ്മ പറഞ്ഞു ‘’നിങ്ങള്‍ തന്നെ ഒരു പേര് പറയ്‌. എന്തായാലും വേണ്ടില്ല, നമുക്കത് തന്നെ ഇടാം’’.

ഇനി അല്പ്പം ഫ്ലാഷ്ബാക്ക്‌

കുട്ടിയുടെ അച്ഛന്‍ ഒരു ബോളിവുഡ് സിനിമ പ്രേമിയയിരുന്നു. 1972ലില്‍ ബോബി ചിത്രം പുറത്തു വന്നപ്പോള്‍ അച്ഛന് Dimple Kapadiya യുടെ അഭിനയം ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ അത് ആരാധനയായി, പിന്നെ അവരെ പതുക്കെ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി. ഒരവസരത്തില്‍ ഇങ്ങനെ കൂടി പറഞ്ഞു.‘’ ഞാനവളെ കെട്ടാന്‍ പോകുന്നു’’ കുട്ടിയുടെ അമ്മ അന്ന് ഒത്തിരി ക്ഷേത്രങ്ങളില്‍ വഴിപാട്‌ നേര്ന്നിട്ടാണ് അദ്ധേഹത്തെ Dimpleനെ കുറിച്ചുള്ള വിചാരങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചത്.

വീണ്ടും Liviലേക്ക്.

അച്ഛന്‍ കിട്ടിയ അവസരം മുതലെടുത്തു. എന്നാ ഒരു കാര്യം ചെയ്യാം, അവള്ക്കു Dimple എന്ന് പേരിടാം. അമ്മ നഖശിഖാന്തം എതിര്ത്തു . “നീ തന്നെയല്ലേ പറഞ്ഞത് ഞാന്‍ പറയുന്ന എന്ത് പേരും ഇടാമെന്ന്’’. അച്ഛന്‍ ദേഷ്യപെട്ടു.
“ഒരു പേരില്‍ എന്തിരിക്കുന്നു” ഏതോ ഒരു മഹാനെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
“പറ്റില്ല; പറ്റില്ല; പറ്റില്ല. എന്റെ ജീവന്‍ പോയാലും വേണ്ടില്ല, ഈ പേരിടാന്‍ സമ്മതിക്കില്ല” – അമ്മ തീര്ത്തു പറഞ്ഞു . അന്ന് രണ്ടാളും രാത്രിയില്‍ ഭക്ഷണം കഴിച്ചില്ല.
സൂര്യനുധിക്കുമ്പോഴേക്കും അമ്മ തീരുമാനത്തിലേക്ക് എത്തിയിരുന്നു. “ഒരു കാര്യം ചെയ്യാം, Dimple വേണ്ട അവള്ക്കു് Simple എന്ന് പേരിടാം. അച്ഛന്‍ സമ്മതം മൂളി. “Simple എന്നു വിളിക്കുമ്പോള്‍ Dimple നെ ഓര്ക്കാചമല്ലോ”. അച്ഛന്‍ ഇങ്ങനെ ആലോചിചിരിക്കാനാണ് സാധ്യത എന്നാണ് കുട്ടിയുടെ വിശ്വാസം. അങ്ങനെ അല്പ്പം് ഭേദഗതികളോടെ ‘പേര്’ പാസ്സായി.
പിന്നെ പഞ്ചാബിലെ കഥയറിയാമോ, അവിടെ അപ്പുപ്പന്റെയും അപ്പുപ്പന്റെ അപ്പുപ്പന്റെയും ഒക്കെ പേരുകള്‍ ആണത്രേ surname ആയി ഇടുന്നത്. അങ്ങനെ കുട്ടിയുടെ അപ്പുപ്പന്റെ പേരായ കൃഷ്ണരാജ് by default ആയി കുട്ടിയുടെ surname ആയി ചേര്ക്കപപ്പെട്ടു.

അങ്ങനെ രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം ‘പേര്’ റിലീസ് ആയി. ‘Simple Krishnaraj’. Nickname പിന്നെ എന്തും വെക്കാമല്ലോ. അച്ഛന്‍ അമ്മയില്ലാത്ത നേരം നോക്കി മകളെ ‘ബോബി’ എന്ന് വിളിച്ചു.

“കാലങ്ങള്‍ പിന്നെ എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത്” പെണ്കു്ട്ടി ഗതകാല സ്മരണകള്‍ അയവിറക്കുന്നു. കുട്ടി എല്‍.പീ സ്ക്കുളില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പഞ്ചാബില്‍ നിന്നും നാട്ടിലേക്കു പോരാന്‍ അച്ഛനമ്മമാര്‍ തീരുമാനിക്കുന്നത്‌. കുട്ടിയുടെ ടി സി വാങ്ങി ഉള്ളതെല്ലാം കെട്ടി പൂട്ടി അവര്‍ നാട്ടിലേക്കു പോന്നു. കുട്ടിയെ കൊടുങ്ങല്ലുരുള്ള ഒരു സ്കൂളില്‍ ചേര്ക്കാ ന്‍ കൊണ്ട് ചെന്നപ്പോഴാണ് കുട്ടിയുടെ പേരില്‍ പറ്റിയ പിഴവ് മനസ്സിലാക്കുന്നത്‌.

“Simpleനു പകരം Simble എന്നാണ് എഴുതി തന്നു വിട്ടിരിക്കുന്നത്” അച്ഛന്‍ വീട്ടില്‍ വന്നു കയറിയപ്പോഴേക്കും അമ്മയോട് പറയുന്നു. ഇതു കേട്ട കുട്ടി എങ്ങനെ വിചാരിച്ചത്രേ “രണ്ടും സിമ്പിള്‍ അല്ലെ. ഈ അച്ഛന്‍ എതെന്തൂട്ട പറയണേ”.
തിരിച്ചരിവായപ്പോഴാണ് അച്ഛന്‍ അന്ന് പറഞ്ഞതിന്റെ പൊരുള്‍ കുട്ടിക്ക് മനസ്സിലാകുന്നത്. അക്കാലം മുതല്‍ ആ പേരിന്റെ ഭാരവും പേറി പാവം കുട്ടി നടക്കുന്നു, അല്പം ദുഖത്തോടെ. HUMBLE ആയ SIMPLE ആയ SIMBLE.

19 May 2011

കുനിയനും, നേത്രാവതിയും പിന്നെ ഞാനും

കുനിയനും, നേത്രാവതിയും പിന്നെ ഞാനും

ഞാന് മുംബയില് വര്ക്ക് ചെയ്യുന്ന കാലം. കൃത്യമായിട്ട് പറഞ്ഞാല് രണ്ടായിരത്തി രണ്ട്. തിരക്കിട്ട് വന്നത് പെണ്ണ് കാണാന്. മൂന്ന് പെണ്കുട്ടികളെ പോയി കണ്ടു; എനിക്കെല്ലവരെയും ഇഷ്ടപ്പെട്ടു. പക്ഷെ തിരിച്ചു അത് ഉണ്ടായില്ല. ഏതായാലും വന്നതല്ലേ; രണ്ടു ദിവസം വീട്ടില് ചിലവഴിച്ചു; പിന്നെ മടക്കം. കുനിയന് ലിജു റെയില്വേ സ്റ്റേഷനില് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. അവനെ വെയിറ്റ് ചെയ്തു ഞാന് ഇരിപ്പായി. പറഞ്ഞ സമയവും അതിന്റെ അപ്പുറവും കഴിഞ്ഞു. എനിക്കാന്നെങ്ങില് രണ്ടു മണിക്കുള്ള നേത്രാവതി പിടിക്കണം. സമയം ഏതാണ്ട് ഒന്നിനോടടുക്കുന്നു. ദേ വരുന്നു കുനിയന്. ഞാന് എന്തെങ്ങിലും പറഞ്ഞു തുടങ്ങുന്നതിനു മുന്പ് അവന് ഇങ്ങോട്ടേക്കു പറഞ്ഞു. ''എനിക്ക് അത്യാവശ്യമായി എറണാകുളത്തിന് പോകണം, നിന്നെ പറവൂര് ഡ്രോപ്പ് ചെയ്യാം''. എന്നാല് നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ എന്നായി ഞാന്. വര്ത്തമാനം പറഞ്ഞു സമയം കളയെണ്ടെന്നു രണ്ടു പേരും തീരുമാനിച്ചു. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. കുനിയന് പറവൂര് എന്നെ ഡ്രോപ്പ് ചെയ്യുമ്പോള് സമയം ഏകദേശം ഒന്നേ ഇരുപത്. മുനിസിപല് ബസ് സ്റ്റോപ്പില് ഞാന് ടൌണ് ലിമിട്ടെട്ടിനായി കാത്തു നില്പ് തുടങ്ങി. രണ്ടു മിനിറ്റ് കഴിഞ്ഞു, മൂന്ന് മിനിറ്റ് കഴിഞ്ഞു, അഞ്ചു മിനിട്ട് കഴിഞ്ഞു വണ്ടി വരുന്നില്ല. ഞാന് ചെറുതായി വിയര്ക്കാന് തുടങ്ങി. ബോംബെയില് പിറ്റേ ദിവസം എത്തിയില്ലെങ്ങില് എന്ത് സംഭവിക്കും എന്ന് ആനലോചിച്ചത് കൂടുതല് ടെന്ഷന് നല്കി. ടെന്റെട വളവു തിരിഞ്ഞു വരുന്നു, ടൌണ് ലിമിറ്റഡ്. സ്റ്റോപ്പില് നിന്ന് ആദ്യം കയറിയത് ഞാനാണെന്നാണ് ഓര്മ. ടിക്കറ്റ് എടുക്കുന്നതിനിടയില് കണ്ടക്ടരോട് ചോദിച്ചു ആലുവയില് എപ്പോള് എത്തുമെന്ന്. ''ഒന്നേ അന്പതിയഞ്ചു'' അങ്ങേരു മറുപടി നല്കി. ഇറങ്ങിയാലുടന് ചെയ്യേണ്ട കാര്യം മനസ്സിലുറപ്പിച്ചു. പെട്രോള് ഓട്ട്ലെട്റ്റ് കഴിഞ്ഞുള്ള സ്റ്റോപ്പില് ഞാന് ചാടിയിറങ്ങി. പിന്നെ ഒരു ഓട്ടമായിരുന്നു, എന്റെ വാച്ച് പറയുന്ന സമയം രണ്ടു മണി അഞ്ചു മിനിറ്റ്. ഞാന് ഉറപ്പിച്ചു, എന്തായാലും തിരിച്ചു പോകേണ്ടി വരും, പിന്നെ ഭാഗ്യമുന്ടെങ്ങില് കിട്ടും. പടികള് കയറുമ്പോള് കണ്ടു ട്രെയിന് കിടക്കുന്നു. വ്യക്തമല്ല ഏതാണെന്ന്. കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോള് മനസ്സിലായി നേത്രാവതി തന്നെ, തന്നേ; തന്നേ. എനിക്ക് അഭിമാനം തോന്നി. കുറച്ചു ടെന്ഷന് അടിചെങ്ങിലും ട്രെയിന് പിടിക്കാന് പറ്റിയല്ലോ. മുന്നില് കണ്ട ബോഗിയില് തന്നെ കയറി. എവിടെ കേറിയലെന്താ ടിക്കറ്റ് ആര് എ സി ആണ്. കണ്ഫേം ആയിട്ടുണ്ടാകും, മനസ്സില് ഓര്ത്തു . ട്രെയിന് ആകെ അഴുക്കു പിടിച്ചു കിടക്കുന്നു. ഛെ, തിരുവന്തപുരത്ത് നിന്നും ഇവിടെ വരെ എത്തിയപ്പോഴേക്കും ആകെ വൃതികേടയല്ലോ. ടി ടി ഇ യെ കാണണം. ആവശ്യം പറഞ്ഞപ്പോള് കമ്പര്ത്മെന്റില് ഉണ്ടായിരുന്ന ഒരാള് പറഞ്ഞു. "ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ചിലപ്പോള് അടുത്ത ബോഗിയില് ഉണ്ടാകും". ബാഗ് നോക്കാന് പറഞ്ഞു ഞാന് അടുത്ത ബോഗിയിലേക്കു നടന്നു. ട്രെയിന് നീങ്ങിത്തുടങ്ങി. ടി ടി ഇ അടുത്ത ബോഗിയില് തന്നെ ഉണ്ടായിരുന്നു. അട്യേഹം ഒരാളുടെ ടിക്കറ്റ് പരിശോധിക്കുന്നു. ഞാന് അല്പ്പം മാറി നിന്നു. സാര് ഒന്ന് നോക്കിയേ എന്റെ ടിക്കറ്റ് കണ്ഫേം ആയോ, അധ്യേഹം ചെയ്തു കൊണ്ടിരുന്ന പണി കഴിഞ്ഞപ്പോള് ഞാന് പറഞ്ഞു . ടിക്കറ്റ് വാങ്ങി നോക്കിയിട്ട് അധ്യേഹം എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് ചോദിച്ചു, "മോനേ നിനക്ക് എങ്ങോട്റെക്കാന് പോകേണ്ടത്". അതൊരു അനാവശ്യ ചോദ്യം അല്ലേ ഞാന് മനസ്സില് പറയാതിരുന്നില്ല , ഞാന് മറുപടി പറഞ്ഞു, മുംബൈ സര്. അധ്യേഹം ചെറുതായി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, ''പക്ഷെ ഇതു തിരുവന്തപുരതെക്കാണല്ലോ പോകുന്നത്''. കമ്പര്ടുമെന്റില് ഉണ്ടായിരുന്നവര് എന്നെ സാകൂതം നോക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഇനി എന്ത് ചെയ്യും, ഒത്തിരി പ്ലാനുകള് പെട്ടെന്ന് മനസ്സിലുടെ പാഞ്ഞു. ഒന്നും വര്ക്ക് ഔട്ട് ആയില്ല. ഓക്കേ, എറണാകുളത് ഇറങ്ങി നേരെ വീട്ടിലേക്കു പോകാം. അല്ലാതെ എന്ത് ചെയ്യാന്. എന്നാലും എനിക്കിത് പറ്റിയല്ലോ. എനിക്ക് വല്ലായ്മ തോന്നി. തിരിച്ചു പഴയ സ്ഥലത്തെത്തി ഞാന് സീറ്റില് ഇരുന്നു. അവിടെയുണ്ടായിരുന്ന ഒരാള് ചോദിച്ചു, "ഇവിടെതന്നെയാണോ സീറ്റ്". ഈ ട്രെയിനില് അല്ല എന്റെ സീറ്റ്. അത് വേറെ ട്രെയിനിലാ, അപ്പോഴേക്കും ഞാന് നോര്മല് ആയി തുടങ്ങിയിരുന്നു. ചോദിച്ചയാള് എന്നെ മനസ്സിലാകാതെ നെറ്റി ചുളിച്ചു. ഞാന് അവിടെയിരുന്നവരോട് കാര്യം പറഞ്ഞു. "കഷ്ടമായിപ്പോയല്ലോ". എല്ലാവരുടെയും കമന്റു അത് തന്നെ. ഞാന് എല്ലാവരെയും നോക്കി ചെറുതായൊന്നു ചിരിച്ചു. കൂട്ടത്തില് ഒരാള് മറ്റൊരാളോട് പറഞ്ഞു, "മാഷേ, മുംബൈക്കുള്ള നേത്രാവതി ഇതു വരെ പാസ് ചെയ്തില്ലല്ലോ". "ഈ ട്രെയിന് ആലുവയില് കിടക്കുമ്പോള് അത് രണ്ടാമത്തെ പ്ലാട്ഫോമില് നിന്നും പുരപ്പെറെണ്ടാതാണ്". അധ്യേഹം എന്നെ നോക്കി പറഞ്ഞു, "നിങ്ങള്ക്ക് ഭാഗ്യമുന്ടെങ്ങില് എറണാകുളത് നിന്നും പിടിക്കാന് പറ്റും". അപ്പോഴാണ് ഞാന് തിരിച്ചറിയുന്നത് രണ്ടാമത്തെ പ്ലാട്ഫോര്മില് നിന്നാണ് എന്റെ വണ്ടി പിടിക്കെന്ടതെന്നു. എനിക്കറിയതതാണോ, എത്ര പ്രാവശ്യം കയറിയിരിക്കുന്നു. ധൃതിയില് എല്ലാം കുളമായി. എല്ലാം ആ കുനിയന് വരുത്തി വെച്ച വിനയാണ്. പറഞ്ഞിട്ടെന്താ കാര്യം ഞാന് മനസ്സില് പറഞ്ഞു. കളമശ്ശേരി കഴിഞ്ഞിരിക്കുന്നു. ഞങ്ങള് എല്ലാവരും ദ്ടോരിനരികിലാണ്, മുംബൈ ട്രെയിന് വരുന്നുണ്ടോന്നു നോക്കാന്, കൂടെയുള്ളവര് എല്ലാവരും സ്ഥിരം യാത്രക്കരാനെന്നു സംസാരത്തില് നിന്നു മനസ്സിലായി. ഈ ട്രെയിനിനു സ്പീഡ് പോരേ, എനിക്ക് സംശയം. ഇടപ്പിള്ളി റെയില്വേ ക്രോസ് എത്തി , കൂട്ടത്തില് ഉണ്ടായിരുന്ന വയസ്സ് കൂടുതല് ഉള്ള ഗോപിയേട്ടന് പറഞ്ഞു ''ഇനി ഏറെക്കുറെ ഉറപ്പിക്കാം, ട്രെയിന് സൌത്തില് ഉണ്ടാകും. എന്റെ എക്സ്പീരിയന്സ് അതാണ്''. എന്റെ പ്രതിക്ഷ വര്ധിച്ചു. എങ്ങനെയെങ്കിലും ഒന്ന് എത്തിയാല് മതിയായിരുന്നു. വണ്ടി നോര്ത്തില് എത്തി, നിറുത്തിയില്ല, സ്പീഡ് കുറച്ചു, ''ഏതെങ്കിലും വണ്ടി കടന്നു പോകനുണ്ടാകും'' ആരോ പറഞ്ഞു. പ്രാര്ത്ഥിച്ചു, എന്റെ വണ്ടിയകരുതേ, എന്റെ വണ്ടിയല്ലായിരുന്നു. ട്രെയിന് അനഗിടുടങ്ങി. എല്ലാവര്ക്കും ആകാംഷ. വണ്ടി നോര്ത്ത് ഓവറ്ബ്രിദ്ദ്ഗെ കഴിഞ്ഞു വീണ്ടും നിര്ത്തി. ഇനി ഏതു ട്രെയിന് ആണോ കടന്നു പോകാന് ഉള്ളത്. ഹൃദയമിടിപ്പ് നിന്നു പോകുന്ന വിതതിലായി . ഗോപിയേട്ടന് പ്രതീക്ഷ തരുന്നുണ്ട്. ഞാന് ചെറുതായൊന്നു നെടുവീര്പ്പിട്ടു. "ദേ കിടക്കുന്നു നിന്റെ ട്രെയിന് ഒന്നാമത്തെ പ്ലാട്ഫോര്മില്" ഗോപിയേട്ടന് പറഞ്ഞു. ഡീസല് നിറച്ച ഒരു ഗുഡ്സ് കടന്നു പോയതും നങ്ങളുടെ ട്രെയിന് നീങ്ങിത്തുടങ്ങി . ''നമ്മുടെ ട്രെയിന് രണ്ടാമത്തെ പ്ലാട്ഫോര്മിലെക്കവും പോകുക. നിന്റെതു ഒന്നാം പ്ലാട്ഫോര്മില് ഉണ്ട്''. "ഇനി പേടിക്കാനില്ല. എത്താറായി". ഇനി കുറച്ചു ദൂരം മാത്രം. എത്തി എത്തിയില്ല എന്നാ മട്ടിലയപ്പോള്, ട്രെയിന് ഇടതു വശത്തേക്ക് പോകുന്നു. ''ഓ, ഇതു അറ്റത്തെ പ്ലാട്ഫോര്മിലെക്കാണല്ലോ പോകുന്നത്, രണ്ടാമത്തെ പ്ലാട്ഫോര്മിലെക്കല്ല''. വണ്ടി നിരങ്ങി നിരങ്ങി എട്ടാമത്തെ പ്ലട്ഫോര്മിലേക്ക് എത്തി പിന്നെ സ്പീഡ് കൂട്ടി. ഗോപിയേട്ടന് പറഞ്ഞു. ''ചാടിക്കോടാ, ബാഗ് ഞങ്ങള് ഇട്ടു തരാം'', കേട്ട പാതി കേള്ക്കാത്ത പാതി, ഞാന് ചാടി, അവര് ബാഗ് ഇട്ടു തന്നു. സ്ടയരിലേക്ക് ഓടുമ്പോള് താങ്ക്സ് എന്ന് ഞാന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗോവണിപ്പടികള് താണ്ടി മുകളില് എത്തിയതും, പിന്നെ താഴെ ഒന്നാം പ്ലട്ഫോര്മില് ഇറങ്ങിയതും എത്ര പെട്ടെന്നായിരുന്നു. ദേ കിടക്കുന്നു, നേത്രാവതി, എനിക്ക് വിശ്വാസം വരുന്നില്ല. പ്ലട്ഫോര്മില് നിന്ന ആളോട് ഞാന് ചോദിച്ചു, ഇതു മുംബയിലേക്ക് പോകുന്ന നേത്രാവതി ട്രെയിന് തന്നെ അല്ലേ.