കുനിയനും, നേത്രാവതിയും പിന്നെ ഞാനും
ഞാന് മുംബയില് വര്ക്ക് ചെയ്യുന്ന കാലം. കൃത്യമായിട്ട് പറഞ്ഞാല് രണ്ടായിരത്തി രണ്ട്. തിരക്കിട്ട് വന്നത് പെണ്ണ് കാണാന്. മൂന്ന് പെണ്കുട്ടികളെ പോയി കണ്ടു; എനിക്കെല്ലവരെയും ഇഷ്ടപ്പെട്ടു. പക്ഷെ തിരിച്ചു അത് ഉണ്ടായില്ല. ഏതായാലും വന്നതല്ലേ; രണ്ടു ദിവസം വീട്ടില് ചിലവഴിച്ചു; പിന്നെ മടക്കം. കുനിയന് ലിജു റെയില്വേ സ്റ്റേഷനില് വിടാമെന്ന് പറഞ്ഞിട്ടുണ്ട്. അവനെ വെയിറ്റ് ചെയ്തു ഞാന് ഇരിപ്പായി. പറഞ്ഞ സമയവും അതിന്റെ അപ്പുറവും കഴിഞ്ഞു. എനിക്കാന്നെങ്ങില് രണ്ടു മണിക്കുള്ള നേത്രാവതി പിടിക്കണം. സമയം ഏതാണ്ട് ഒന്നിനോടടുക്കുന്നു. ദേ വരുന്നു കുനിയന്. ഞാന് എന്തെങ്ങിലും പറഞ്ഞു തുടങ്ങുന്നതിനു മുന്പ് അവന് ഇങ്ങോട്ടേക്കു പറഞ്ഞു. ''എനിക്ക് അത്യാവശ്യമായി എറണാകുളത്തിന് പോകണം, നിന്നെ പറവൂര് ഡ്രോപ്പ് ചെയ്യാം''. എന്നാല് നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ എന്നായി ഞാന്. വര്ത്തമാനം പറഞ്ഞു സമയം കളയെണ്ടെന്നു രണ്ടു പേരും തീരുമാനിച്ചു. സമയം ഒന്ന് കഴിഞ്ഞിരിക്കുന്നു. കുനിയന് പറവൂര് എന്നെ ഡ്രോപ്പ് ചെയ്യുമ്പോള് സമയം ഏകദേശം ഒന്നേ ഇരുപത്. മുനിസിപല് ബസ് സ്റ്റോപ്പില് ഞാന് ടൌണ് ലിമിട്ടെട്ടിനായി കാത്തു നില്പ് തുടങ്ങി. രണ്ടു മിനിറ്റ് കഴിഞ്ഞു, മൂന്ന് മിനിറ്റ് കഴിഞ്ഞു, അഞ്ചു മിനിട്ട് കഴിഞ്ഞു വണ്ടി വരുന്നില്ല. ഞാന് ചെറുതായി വിയര്ക്കാന് തുടങ്ങി. ബോംബെയില് പിറ്റേ ദിവസം എത്തിയില്ലെങ്ങില് എന്ത് സംഭവിക്കും എന്ന് ആനലോചിച്ചത് കൂടുതല് ടെന്ഷന് നല്കി. ടെന്റെട വളവു തിരിഞ്ഞു വരുന്നു, ടൌണ് ലിമിറ്റഡ്. സ്റ്റോപ്പില് നിന്ന് ആദ്യം കയറിയത് ഞാനാണെന്നാണ് ഓര്മ. ടിക്കറ്റ് എടുക്കുന്നതിനിടയില് കണ്ടക്ടരോട് ചോദിച്ചു ആലുവയില് എപ്പോള് എത്തുമെന്ന്. ''ഒന്നേ അന്പതിയഞ്ചു'' അങ്ങേരു മറുപടി നല്കി. ഇറങ്ങിയാലുടന് ചെയ്യേണ്ട കാര്യം മനസ്സിലുറപ്പിച്ചു. പെട്രോള് ഓട്ട്ലെട്റ്റ് കഴിഞ്ഞുള്ള സ്റ്റോപ്പില് ഞാന് ചാടിയിറങ്ങി. പിന്നെ ഒരു ഓട്ടമായിരുന്നു, എന്റെ വാച്ച് പറയുന്ന സമയം രണ്ടു മണി അഞ്ചു മിനിറ്റ്. ഞാന് ഉറപ്പിച്ചു, എന്തായാലും തിരിച്ചു പോകേണ്ടി വരും, പിന്നെ ഭാഗ്യമുന്ടെങ്ങില് കിട്ടും. പടികള് കയറുമ്പോള് കണ്ടു ട്രെയിന് കിടക്കുന്നു. വ്യക്തമല്ല ഏതാണെന്ന്. കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോള് മനസ്സിലായി നേത്രാവതി തന്നെ, തന്നേ; തന്നേ. എനിക്ക് അഭിമാനം തോന്നി. കുറച്ചു ടെന്ഷന് അടിചെങ്ങിലും ട്രെയിന് പിടിക്കാന് പറ്റിയല്ലോ. മുന്നില് കണ്ട ബോഗിയില് തന്നെ കയറി. എവിടെ കേറിയലെന്താ ടിക്കറ്റ് ആര് എ സി ആണ്. കണ്ഫേം ആയിട്ടുണ്ടാകും, മനസ്സില് ഓര്ത്തു . ട്രെയിന് ആകെ അഴുക്കു പിടിച്ചു കിടക്കുന്നു. ഛെ, തിരുവന്തപുരത്ത് നിന്നും ഇവിടെ വരെ എത്തിയപ്പോഴേക്കും ആകെ വൃതികേടയല്ലോ. ടി ടി ഇ യെ കാണണം. ആവശ്യം പറഞ്ഞപ്പോള് കമ്പര്ത്മെന്റില് ഉണ്ടായിരുന്ന ഒരാള് പറഞ്ഞു. "ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. ചിലപ്പോള് അടുത്ത ബോഗിയില് ഉണ്ടാകും". ബാഗ് നോക്കാന് പറഞ്ഞു ഞാന് അടുത്ത ബോഗിയിലേക്കു നടന്നു. ട്രെയിന് നീങ്ങിത്തുടങ്ങി. ടി ടി ഇ അടുത്ത ബോഗിയില് തന്നെ ഉണ്ടായിരുന്നു. അട്യേഹം ഒരാളുടെ ടിക്കറ്റ് പരിശോധിക്കുന്നു. ഞാന് അല്പ്പം മാറി നിന്നു. സാര് ഒന്ന് നോക്കിയേ എന്റെ ടിക്കറ്റ് കണ്ഫേം ആയോ, അധ്യേഹം ചെയ്തു കൊണ്ടിരുന്ന പണി കഴിഞ്ഞപ്പോള് ഞാന് പറഞ്ഞു . ടിക്കറ്റ് വാങ്ങി നോക്കിയിട്ട് അധ്യേഹം എന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് ചോദിച്ചു, "മോനേ നിനക്ക് എങ്ങോട്റെക്കാന് പോകേണ്ടത്". അതൊരു അനാവശ്യ ചോദ്യം അല്ലേ ഞാന് മനസ്സില് പറയാതിരുന്നില്ല , ഞാന് മറുപടി പറഞ്ഞു, മുംബൈ സര്. അധ്യേഹം ചെറുതായി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു, ''പക്ഷെ ഇതു തിരുവന്തപുരതെക്കാണല്ലോ പോകുന്നത്''. കമ്പര്ടുമെന്റില് ഉണ്ടായിരുന്നവര് എന്നെ സാകൂതം നോക്കുന്നു. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഇനി എന്ത് ചെയ്യും, ഒത്തിരി പ്ലാനുകള് പെട്ടെന്ന് മനസ്സിലുടെ പാഞ്ഞു. ഒന്നും വര്ക്ക് ഔട്ട് ആയില്ല. ഓക്കേ, എറണാകുളത് ഇറങ്ങി നേരെ വീട്ടിലേക്കു പോകാം. അല്ലാതെ എന്ത് ചെയ്യാന്. എന്നാലും എനിക്കിത് പറ്റിയല്ലോ. എനിക്ക് വല്ലായ്മ തോന്നി. തിരിച്ചു പഴയ സ്ഥലത്തെത്തി ഞാന് സീറ്റില് ഇരുന്നു. അവിടെയുണ്ടായിരുന്ന ഒരാള് ചോദിച്ചു, "ഇവിടെതന്നെയാണോ സീറ്റ്". ഈ ട്രെയിനില് അല്ല എന്റെ സീറ്റ്. അത് വേറെ ട്രെയിനിലാ, അപ്പോഴേക്കും ഞാന് നോര്മല് ആയി തുടങ്ങിയിരുന്നു. ചോദിച്ചയാള് എന്നെ മനസ്സിലാകാതെ നെറ്റി ചുളിച്ചു. ഞാന് അവിടെയിരുന്നവരോട് കാര്യം പറഞ്ഞു. "കഷ്ടമായിപ്പോയല്ലോ". എല്ലാവരുടെയും കമന്റു അത് തന്നെ. ഞാന് എല്ലാവരെയും നോക്കി ചെറുതായൊന്നു ചിരിച്ചു. കൂട്ടത്തില് ഒരാള് മറ്റൊരാളോട് പറഞ്ഞു, "മാഷേ, മുംബൈക്കുള്ള നേത്രാവതി ഇതു വരെ പാസ് ചെയ്തില്ലല്ലോ". "ഈ ട്രെയിന് ആലുവയില് കിടക്കുമ്പോള് അത് രണ്ടാമത്തെ പ്ലാട്ഫോമില് നിന്നും പുരപ്പെറെണ്ടാതാണ്". അധ്യേഹം എന്നെ നോക്കി പറഞ്ഞു, "നിങ്ങള്ക്ക് ഭാഗ്യമുന്ടെങ്ങില് എറണാകുളത് നിന്നും പിടിക്കാന് പറ്റും". അപ്പോഴാണ് ഞാന് തിരിച്ചറിയുന്നത് രണ്ടാമത്തെ പ്ലാട്ഫോര്മില് നിന്നാണ് എന്റെ വണ്ടി പിടിക്കെന്ടതെന്നു. എനിക്കറിയതതാണോ, എത്ര പ്രാവശ്യം കയറിയിരിക്കുന്നു. ധൃതിയില് എല്ലാം കുളമായി. എല്ലാം ആ കുനിയന് വരുത്തി വെച്ച വിനയാണ്. പറഞ്ഞിട്ടെന്താ കാര്യം ഞാന് മനസ്സില് പറഞ്ഞു. കളമശ്ശേരി കഴിഞ്ഞിരിക്കുന്നു. ഞങ്ങള് എല്ലാവരും ദ്ടോരിനരികിലാണ്, മുംബൈ ട്രെയിന് വരുന്നുണ്ടോന്നു നോക്കാന്, കൂടെയുള്ളവര് എല്ലാവരും സ്ഥിരം യാത്രക്കരാനെന്നു സംസാരത്തില് നിന്നു മനസ്സിലായി. ഈ ട്രെയിനിനു സ്പീഡ് പോരേ, എനിക്ക് സംശയം. ഇടപ്പിള്ളി റെയില്വേ ക്രോസ് എത്തി , കൂട്ടത്തില് ഉണ്ടായിരുന്ന വയസ്സ് കൂടുതല് ഉള്ള ഗോപിയേട്ടന് പറഞ്ഞു ''ഇനി ഏറെക്കുറെ ഉറപ്പിക്കാം, ട്രെയിന് സൌത്തില് ഉണ്ടാകും. എന്റെ എക്സ്പീരിയന്സ് അതാണ്''. എന്റെ പ്രതിക്ഷ വര്ധിച്ചു. എങ്ങനെയെങ്കിലും ഒന്ന് എത്തിയാല് മതിയായിരുന്നു. വണ്ടി നോര്ത്തില് എത്തി, നിറുത്തിയില്ല, സ്പീഡ് കുറച്ചു, ''ഏതെങ്കിലും വണ്ടി കടന്നു പോകനുണ്ടാകും'' ആരോ പറഞ്ഞു. പ്രാര്ത്ഥിച്ചു, എന്റെ വണ്ടിയകരുതേ, എന്റെ വണ്ടിയല്ലായിരുന്നു. ട്രെയിന് അനഗിടുടങ്ങി. എല്ലാവര്ക്കും ആകാംഷ. വണ്ടി നോര്ത്ത് ഓവറ്ബ്രിദ്ദ്ഗെ കഴിഞ്ഞു വീണ്ടും നിര്ത്തി. ഇനി ഏതു ട്രെയിന് ആണോ കടന്നു പോകാന് ഉള്ളത്. ഹൃദയമിടിപ്പ് നിന്നു പോകുന്ന വിതതിലായി . ഗോപിയേട്ടന് പ്രതീക്ഷ തരുന്നുണ്ട്. ഞാന് ചെറുതായൊന്നു നെടുവീര്പ്പിട്ടു. "ദേ കിടക്കുന്നു നിന്റെ ട്രെയിന് ഒന്നാമത്തെ പ്ലാട്ഫോര്മില്" ഗോപിയേട്ടന് പറഞ്ഞു. ഡീസല് നിറച്ച ഒരു ഗുഡ്സ് കടന്നു പോയതും നങ്ങളുടെ ട്രെയിന് നീങ്ങിത്തുടങ്ങി . ''നമ്മുടെ ട്രെയിന് രണ്ടാമത്തെ പ്ലാട്ഫോര്മിലെക്കവും പോകുക. നിന്റെതു ഒന്നാം പ്ലാട്ഫോര്മില് ഉണ്ട്''. "ഇനി പേടിക്കാനില്ല. എത്താറായി". ഇനി കുറച്ചു ദൂരം മാത്രം. എത്തി എത്തിയില്ല എന്നാ മട്ടിലയപ്പോള്, ട്രെയിന് ഇടതു വശത്തേക്ക് പോകുന്നു. ''ഓ, ഇതു അറ്റത്തെ പ്ലാട്ഫോര്മിലെക്കാണല്ലോ പോകുന്നത്, രണ്ടാമത്തെ പ്ലാട്ഫോര്മിലെക്കല്ല''. വണ്ടി നിരങ്ങി നിരങ്ങി എട്ടാമത്തെ പ്ലട്ഫോര്മിലേക്ക് എത്തി പിന്നെ സ്പീഡ് കൂട്ടി. ഗോപിയേട്ടന് പറഞ്ഞു. ''ചാടിക്കോടാ, ബാഗ് ഞങ്ങള് ഇട്ടു തരാം'', കേട്ട പാതി കേള്ക്കാത്ത പാതി, ഞാന് ചാടി, അവര് ബാഗ് ഇട്ടു തന്നു. സ്ടയരിലേക്ക് ഓടുമ്പോള് താങ്ക്സ് എന്ന് ഞാന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗോവണിപ്പടികള് താണ്ടി മുകളില് എത്തിയതും, പിന്നെ താഴെ ഒന്നാം പ്ലട്ഫോര്മില് ഇറങ്ങിയതും എത്ര പെട്ടെന്നായിരുന്നു. ദേ കിടക്കുന്നു, നേത്രാവതി, എനിക്ക് വിശ്വാസം വരുന്നില്ല. പ്ലട്ഫോര്മില് നിന്ന ആളോട് ഞാന് ചോദിച്ചു, ഇതു മുംബയിലേക്ക് പോകുന്ന നേത്രാവതി ട്രെയിന് തന്നെ അല്ലേ.

No comments:
Post a Comment